അന്തർദേശീയം

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ യമനിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തി 

കോവിഡ് വൈറസ് ബാധയെത്തുടർന്ന് യ​മ​നി​ൽ ഹൂ​തി​വി​മ​ത​രു​മാ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ര​ണ്ടാ​ഴ്ച​ത്തേ​ക്ക് സൗ​ദി സ​ഖ്യം വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പി​ച്ചിരുന്നു. എന്നാൽ ഇതിനു പി​ന്നാ​ലെ ഹൂതികൾ, യ​മ​ൻ ത​ല​സ്ഥാ​ന​മാ​യ സ​ന​യി​ൽ നി​ന്ന് 120 കി​ലോ​മീ​റ്റ​ർ ദൂ​രെയുള്ള  മാ​രി​ബ് ന​ഗരത്തിൽ ​മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി.വെ​ടി​നി​ർ​ത്ത​ൽ പ്ര​ഖ്യാ​പ​നം വ​ന്ന മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ഹൂ​തി​ക​ളു​ടെ പ്ര​കോ​പ​നം. സൗ​ദി സ്റ്റേ​റ്റ് ടെ​ലി​വി​ഷ​നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

error: Content is protected !!