അന്തർദേശീയം ആരോഗ്യം

ചൈനയില്‍ നിന്ന് വാങ്ങിയ മാസ്‌ക്കുകളും പരിശോധനാ കിറ്റുകളും തിരിച്ചയച്ച് രാജ്യങ്ങള്‍

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കാനും രോഗം പകരാതിരിക്കാനും അത്യാവശ്യം വേണ്ടവയാണ് മാസ്‌ക്കുകളും സുരക്ഷാ വസ്ത്രങ്ങളും. വിപണി മുന്നില്‍ കണ്ട് വിവിധ രാജ്യങ്ങളിലേത്ത് ചൈന മാസ്‌ക്കുകള്‍ കയറ്റി അയയ്ക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചൈനയില്‍ നിന്നെത്തിയ മാസ്‌ക്കുകള്‍ നിലവാരം പുലര്‍ത്തുന്നവയല്ലെന്ന് ആരോപിച്ച് പല രാജ്യങ്ങളും അവ തിരിച്ചയ്ക്കുകയാണ്.

കഴിഞ്ഞ ആഴ്ചകളില്‍ സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, തുര്‍ക്കി, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങള്‍ നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചിരുന്നു. ഇത് വലിയ തിരിച്ചടിയാണ് ആഗോളതലത്തില്‍ ചൈനയ്ക്ക് ഉണ്ടാക്കിയത്. തുടര്‍ന്ന് ഇവ വാങ്ങിയ രാജ്യങ്ങള്‍ ഉത്പന്നങ്ങള്‍ കൃത്യമായി പരിശോധിച്ചിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ വിമര്‍ശിച്ചു.

കാനഡയിലെ ടൊറോന്റോയിലേക്ക് കൊണ്ടുവന്ന 62,600 മാസ്‌ക്കുകളാണ് കാനഡ ബുധനാഴ്ച ചൈനയിലേക്ക് തിരിച്ചയച്ചത്. സ്‌പെയിന്‍ 3,40,000 പരിശോധന കിറ്റുകളാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. ഇതില്‍ 60,000 എണ്ണം കോവിഡ്-19 രോഗപരിശോധന കൃത്യമായി നടത്താന്‍ പര്യാപ്തമല്ലെന്നാണ് അവര്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

error: Content is protected !!