അന്തർദേശീയം ആരോഗ്യം

പുകവലിക്കുന്നവരെ കൊറോണ വൈറസ് വളരെ പെട്ടെന്ന് ആക്രമിക്കുമെന്ന് റിപ്പോർട്ട്

പുകവലിക്കുന്നവരുടെ ശ്വാസകോശത്തിനുള്ളിലേക്ക് കൊറോണ വൈറസ് വളരെ വേഗത്തിൽ പ്രവേശിക്കുമെന്ന് യൂറോപ്യന്‍ റസ്പിറേറ്ററി ജോര്‍ണല്‍ പുറത്തുവിട്ട പഠനത്തിൽ പറയുന്നു .വാന്‍കവര്‍ സെന്റ് പോള്‍ ആശുപത്രിയിലെ റസ്പിറോളജിസ്റ്റ് ജൈനിസ് ലിയൂങിന്റെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്

പുകവലിക്കുന്നവരിലും ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവരിലും എ.സി.ഇ-2 എന്‍സൈമുകള്‍ വളരെ ഉയര്‍ന്ന അളവില്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് കൊറോണ വൈറസിന്റെ ശ്വാസകോശ അറകളിലേക്കുള്ള പ്രവേശനം സുഗമമാക്കുമെന്നാണ് പഠനത്തിലൂടെ വ്യക്തമാക്കുന്നത് . ചൈനയില്‍ കോവിഡ്-19 ബാധിച്ച് മരണപ്പെട്ടവരില്‍ പകുതിയോളം പുകവലിക്കാരായിരുന്നുവെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു . കൂടാതെ പൊണ്ണത്തടി, ഡയബറ്റിസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരിലും കോവിഡ് വൈറസ് ബാധ ഗുരുതരമാവാൻ ഇടയുണ്ടെന്നും പറയുന്നു .കോവിഡിനെ പ്രതിരോധിക്കാനായി പുകവലി നിര്‍ത്താന്‍ ഏറ്റവും മികച്ച അവസരമാണിതെന്നും ജൈനിസ് ലിയൂങ് കൂട്ടിച്ചേർത്തു . സി.ഒ.പി.ഡി രോഗികളായ 21 പേരുടെയും അല്ലാത്ത 21 പേരുടെയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിച്ചപ്പോള്‍ സിഒപിഡി രോഗികളിലും പുകവലിക്കാരിലും എസിഇ-2 എന്‍സൈമിന്റെ നില ഉയര്‍ന്ന തോതിലാണെന്ന് കണ്ടെത്തിയത് . സമാന രീതിയിലുള്ള രണ്ട് പഠനങ്ങളുമായി ഒത്തുനോക്കി സ്ഥിരീകരിച്ച ശേഷവുമാണ് ഗവേഷണസംഘം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

error: Content is protected !!