ആരോഗ്യം ഇന്ത്യ കേരളം

ഇന്ന് കേരളത്തിൽ 12 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു #BREAKINGNEWS

ഇന്ന്  കേരളത്തിൽ  12 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്.

കണ്ണൂരില്‍ 4,കാസര്‍ഗോഡ് 4, കൊല്ലം, തിരുവനന്തപുരം ഓരോ ആളുകളും, മലപ്പുറത്ത് 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇതുവരെ 357 പേർക്ക് രോഗം സ്ഥിരീകരിച്ചു. 258 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 1,36,195 പേർ കേരളത്തിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിൽ 135472 പേരും ആശുപത്രികളിൽ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളിൽ രോഗബാധയില്ലെന്ന് ഇന്ന് റപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്-19 നെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥിയിലായവര്‍ ഉള്‍പ്പെടെ എട്ടുവിദേശികളുടെ ജീവന്‍ ഇതിനോടകം രക്ഷിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

error: Content is protected !!