അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 331പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 2 മരണവും റിപ്പോർട്ട് ചെയ്തു BREAKINGNEWS #BREAKINGNEWS

യുഎഇ യിൽ ഇന്ന് 331 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

2 മരണവും റിപ്പോർട്ട് ചെയ്തു.

ഇന്ന് സ്ഥിരീകരിച്ച രണ്ട് മരണങ്ങൾ ഒരു ഏഷ്യൻ പൗരന്റേതും , ഒരു അറബ് പൗരന്റേതും ആണ്.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

ഇന്നത്തെ പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 2990 ആയി

ഇന്ന് സ്ഥിരീകരിച്ച 2 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 14 പേർ മരണപ്പെട്ടിട്ടുണ്ട്.

ഇന്നത്തെ കണക്കനുസരിച്ച് 29 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 268 ആയി.

കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 40,000 കോവിഡ് -19 ടെസ്റ്റുകൾ നടത്തിയതായി വ്യാഴാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ മൊഹാപ്പ് അറിയിച്ചു.

error: Content is protected !!