ഇന്ത്യ കേരളം ദേശീയം

കോവിഡ് 19 ; കാസര്‍കോട്ടെ രോഗികൾക്ക് ചികിത്സക്ക് പ്രയാസം നേരിട്ടാൽ ആവശ്യമെങ്കില്‍ ആകാശമാർഗ്ഗം സ്വീകരിക്കും മുഖ്യമന്ത്രി പിണറായി വിജയന്‍

കാസര്‍കോട് രോഗികള്‍ക്ക് മംഗളൂരുവിലെ ആശുപത്രികളിലേക്ക് പോകാന്‍ അതിര്‍ത്തി തുറന്നുകൊടുക്കാത്തില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രധാനപ്പെട്ട രോഗികളെ സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെത്തിക്കും. ഇതിനായി ആവശ്യമെങ്കില്‍ ആകാശമാര്‍ഗവും സ്വീകരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.ഇന്നും ചികിത്സ കിട്ടാതെ കാസര്‍കോട് ഒരു രോഗി മരിച്ചിരുന്നു. ഉപ്പള സ്വദേശി അബ്ദുള്‍ സലീ(69) മാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിക്കാനായില്ല. രണ്ടുദിവസം മുമ്പാണ് അബ്ദുള്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ വച്ച് കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല.

error: Content is protected !!