ഇന്ത്യ കേരളം ദേശീയം

കോ​വി​ഡ് 19 ; ഇന്ത്യയിൽ സാമൂഹ്യ വ്യാപനം ഉണ്ടായതിന് സൂചനകളെന്ന് ICMR റിപ്പോർട്ട് ; മരണനിരക്ക് ​200 ആയി ഉയർന്നു

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധിതരുടെ എണ്ണം വർദ്ധിക്കുന്നു 12 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 547 കോവിഡ് ബാധിതർ .30 പേ​ര്‍ മ​രി​ച്ചു. ഇ​തി​ല്‍ 25 മ​ര​ണ​ങ്ങ​ളും മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ്.ഇതോടെ രാജ്യത്തെ മരണനിരക്ക് ​200 ആയി ഉയർന്നു .ഇതോടൊപ്പം കോവിഡ് ബാധിതരുടെ എണ്ണം 6,412ആയി.

മ​ഹാ​രാ​ഷ്ട്ര​യിലാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് .1,364 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ച്ച​തയാണ് റിപ്പോർട്ട് . ഔദ്യോഗിക കണക്കു പ്രകാരം 97 പേ​ര്‍ ഇവിടെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

ഇന്ത്യയിൽ കോവിഡ് വൈറസിന്റെ സമൂഹ്യ വ്യാപനം ഉണ്ടായെന്നതിന്റെ സൂചനകളെന്ന് ICMR രണ്ടാം ഘട്ട പഠന റിപ്പോർട്ട്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളവരിൽ  40 ശതമാനം പേരും വിദേശയാത്ര നടത്തുകയോ സമ്പര്‍ക്ക പട്ടികയില്‍ വരുന്നവരോ അല്ല എന്നുള്ളതാണ് സാമൂഹ്യ വ്യാപന സാധ്യത ശക്തമാക്കുന്നത്. ആദ്യഘട്ടത്തില്‍ ICMR നടത്തിയ പഠനത്തില്‍ സാമൂഹ്യ  വ്യാപന സൂചനകളില്ല എന്നായിരുന്നു കണ്ടെത്തിയിരുന്നത്.

error: Content is protected !!