ഇന്ത്യ കേരളം ദേശീയം

ഹരിയാനയിൽ ആരോഗ്യപ്രവർത്തകരുടെ ശമ്പളത്തിൽ വർദ്ധനവ്

ഛണ്ഡി​ഗ​ഡ്: കോ​വി​ഡ് 19 രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ക​യും പ​രി​ച​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ച്ച് ഹ​രി​യാ​ന സ​ർ​ക്കാ​ർ.ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​നിടെയാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​ ഈ വിവരം അറിയിച്ചത് .കു​ടും​ബ​വും ജീ​വ​ഭ​യ​വും മ​റ​ന്ന് ജോ​ലി ചെ​യ്യു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ ലാ​ൽ ഖ​ട്ടാ​ർ കൂട്ടിച്ചേർത്തു

ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, സ​ഹാ​യി​ക​ൾ എ​ന്നി​വ​രു​ടെ ശ​മ്പ​ള​ത്തിലാണ് വർദ്ധനവ് .ഇതോടൊപ്പം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ രോ​ഗ​ബാ​ധ​യേ​ൽ​ക്കു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ കു​ടും​ബ​ത്തി​ന് 30 ല​ക്ഷം രൂ​പ വീ​തം ന​ൽ​കു​മെന്നും സ​ർ​ക്കാർ പ്ര​ഖ്യാ​പിച്ചു .

error: Content is protected !!