fbpx
അന്തർദേശീയം ആരോഗ്യം ഇന്ത്യ കേരളം ദേശീയം

ഇന്ന് കേരളത്തിൽ 7 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു #BREAKINGNEWS

ഇന്ന്  കേരളത്തിൽ 7 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഇന്ന് 27 പേർ രോഗമുക്തി നേടി. ഇതുവരെ കോവിഡില്‍ നിന്നും കേരളത്തിൽ 124 പേരാണ് രോഗമുക്തി നേടിയത്.

കാസർകോട് ജില്ലയിലെ 3 പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിലെ 2 പേര്‍ക്കുമാണ് ഇന്ന്  രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍ഗോഡും ഉള്ളവരാണ്.

error: Content is protected !!