ഇന്ത്യ കേരളം ചരമം ദുബായ് ഷാർജ

ഷാർജയിൽ വിസിറ്റിങ്ങിനെത്തിയ റിട്ടയേഡ് കോളേജ് അദ്ധ്യാപകൻ ഹൃദയാഘാതത്തെതുടർന്ന് മരണമടഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സ് പ്രൊഫസ്സറായി റിട്ടയർ ചെയ്ത പ്രൊഫസ്സർ എം. ശ്രീകുമാർ (69വയസ്സ് ) ഇന്ന് വെളുപ്പിന് ഷാർജയിൽ ഹൃദയാഘാതത്തെതുടർന്ന് മരണമടഞ്ഞു. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തിനെ ഷാർജയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

പ്രൊഫസ്സർ എം. ശ്രീകുമാറും ഭാര്യ ശ്രീകുമാരിയും മകളായ ശ്രീജയുടെ ഷാർജയിലെ വസതിയിൽ വിസിറ്റ് വിസയിൽ എത്തിയതായിരുന്നു. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഫ്ലൈറ്റുകൾ സർവീസ് നിർത്തിയതിനാൽ ഇവർ ഷാർജയിലുള്ള മകളുടെ വീട്ടിൽ തന്നെ തുടരുകയായിരുന്നു. യു എ ഇ യിലെ IPA അംഗവും, അടാട്ട് പഞ്ചായത്ത് NRI’S അസോസിയേഷന്റെ (APNA ) സെക്രട്ടറിയുമായ കൃഷ്ണദാസ് മേനോൻ മരുമകനാണ്

error: Content is protected !!