അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 370 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 2 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു #BREAKINGNEWS

യുഎഇയിൽ ഇന്ന് 370  പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

2 മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

ഇന്നത്തെ പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 3360 ആയി.

150 പേർ ഇന്ന് വൈറസ് ബാധയിൽ നിന്നും മുക്തരായി.ഇതോടെ യുഎഇയിൽ വൈറസ് ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 418 ആയി. 

ഇന്ന് സ്ഥിരീകരിച്ച 2 മരണങ്ങൾ ഉൾപ്പെടെ യുഎഇയിൽ മൊത്തം മരണസംഖ്യ ഇപ്പോൾ 16 ആണ്

error: Content is protected !!