fbpx
അന്തർദേശീയം ചരമം

ലോകത്ത് കോവിഡ് മരണം ഒരു ലക്ഷം കടന്നു 

കോവിഡ് വൈറസ് ബാധ മൂലം ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 100,156 പേരാണ് ലോകത്താകമാനം വൈറസ് ബാധ മൂലം മരണപ്പെട്ടത്. 1,639,763 പേർക്കാണ് നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

ഇറ്റലിയിൽ 18, 849 പേരും, അമേരിക്കയിൽ 17,909 പേരും, സ്പെയിനിൽ 15,970 പേരും രോഗബാധ മൂലം മരണപ്പെട്ടു. ഇന്ത്യയിൽ ഇതുവരെ 7, 347 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും, 229 പേർ മരണപ്പെടുകയും ചെയ്തു.

error: Content is protected !!