അന്തർദേശീയം

നവജാത ശിശുക്കൾക്ക് സുരക്ഷാകവചമൊരുക്കി തായ്‌ലാൻഡ്

തായ്‌ലാൻഡിൽ   ജനിച്ചധികം പ്രായമാവാത്ത കുട്ടികള്‍ക്ക് സംരക്ഷണ കവചമൊരുക്കി ഡോക്ടര്‍മാരും നഴ്‌സുമാരും. കൊവിഡ്-19 പകരാൻ സാധ്യതയുള്ളതിനാൽ കുട്ടികളുടെ മുഖം പ്രത്യേക പ്ലാസ്റ്റിക് കവചം കൊണ്ടാണ് മറച്ചിരിക്കുന്നത്. കുട്ടികളെ പരിചരിക്കുന്നവരിലൂടെ കൊറോണ വൈറസ് കുഞ്ഞുങ്ങളുടെ ശരീരത്തിലെത്താതിരാക്കാനാണ് ഈ കവചം. ഇതിന്റെ ഫോട്ടോകള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നേരത്തെ നവജാത ശിശുക്കളില്‍ കൊവിഡ്-19 സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഫെബ്രുവരിയില്‍ ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ പ്രസവിച്ച കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നു.
രാജ്യത്ത് 2400 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. 33 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

error: Content is protected !!