അബൂദാബി ഇന്ത്യ കേരളം

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ത​യാ​റാ​കു​ന്ന പ്രവാസികളെ നാട്ടിൽ എത്തിക്കും ; യു​എ​ഇ

ന്യൂ​ഡ​ല്‍​ഹി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ന്‍ ത​യാ​റാ​കു​ന്ന പ്ര​വാ​സി​ക​ളെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് യു​എ​ഇ. കൊ​റോ​ണ പ​രി​ശോ​ധ​ന ന​ട​ത്തി രോ​ഗ​മി​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​രെ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കു​ന്ന​തെന്ന് ഇ​ന്ത്യ​യി​ലെ യു​എ​ഇ അം​ബാ​സി​ഡ​ര്‍ അ​ഹ​മ്മ​ദ് അ​ല്‍​ബ​ന്ന അ​റി​യി​ച്ചു.കൊ​റോ​ണ ബാ​ധി​ത​രെ യു​എ​ഇ​യി​ല്‍ ത​ന്നെ ചി​കി​ത്സി​ക്കു​മെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രാ​യ​വ​ര്‍ പോ​ലും ആ​വ​ശ്യ​മാ​യ ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​വും ചി​കി​ത്സ​യും ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്ന്‌ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. തുടർന്ന് പ്ര​ധാ​ന​മ​ന്ത്രി യു​എ​ഇ രാ​ഷ്ട്ര​ത്ത​ല​വ​ന്‍​മാ​രു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രു​ന്നു. ഗ​ള്‍​ഫ് മേ​ഖ​ല​യി​ലു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​യി സ്ഥാ​ന​പ​തി​മാ​ര്‍​ക്ക് അ​ടി​യ​ന്ത​ര നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റും അ​റി​യി​ച്ചി​രു​ന്നു.

error: Content is protected !!