ഇന്ത്യ കേരളം ചരമം

ആദ്യ ശമ്പളവും വാങ്ങി മടങ്ങവേ കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്‌സ് അപകടത്തിൽ പെട്ട് മരിച്ചു.

കുന്നംകുളം താലൂക്ക് ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിലെ താത്കാലിക നഴ്‌സ് ആയിരുന്ന ആഷിഫ് ആണ് മരിച്ചത്. 23 വയസായിരുന്നു. അവണൂർ- മെഡിക്കൽ കോളജ് റോഡ് വെളപ്പായയിലായിരുന്നു സംഭവം. ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മുളങ്കുന്നത്തുകാവിൽ നിന്ന് അവണൂരിലേക്ക് അരി കയറ്റിപ്പോയ ലോറിയുടെ പിൻചക്രത്തിൽ കയറിപ്പോകുകയായിരുന്നു.

ഇന്നലെ ഉച്ചയോട് കൂടിയായിരുന്നു അപകടം. മെഡിക്കൽ കോളജ് ആശുപത്രിയിൽ സംഭവം നടന്ന ഉടൻ തന്നെ ആഷിഫിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 15 ദിവസത്തെ ശമ്പളം വാങ്ങാനായി കുന്നങ്കുളത്തേക്ക് തിരിച്ചതായിരുന്നു ആഷിഫ്. രണ്ട് ദിവസമായി അവധിയെടുത്തിരിക്കുകയായിരുന്നു.

error: Content is protected !!