അന്തർദേശീയം

കോവിഡ് 19 : പൗരന്‍മാരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുവിളിക്കാത്ത രാജ്യങ്ങള്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് ട്രംപ്

കോവിഡ്-19 വ്യാപിച്ച സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോവാത്ത രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ ഇവരെ നാട്ടിലേക്കു കൊണ്ടു പോകല്‍ വൈകിപ്പിക്കുന്ന രാജ്യങ്ങള്‍ക്കുമാണ് വിസ വിലക്കേര്‍പ്പെടുത്തുക.
ഈ രാജ്യങ്ങളുടെ വിസ വിലക്ക് ഡിസംബര്‍ 31 വരെ നിലനില്‍ക്കും. ഇത് സംബന്ധിച്ച് അടിയന്തര പത്രിക വാഷിംഗ്ടണ്‍ ഇറക്കി. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാണ് പൗരന്‍മാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുക.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ പൗരന്‍മാരെ ഇവരുടെ രാജ്യം തിരിച്ചു വിളിക്കാത്തത് തടസ്സമയാലാണ് വിലക്കേര്‍പ്പെടുത്തുക. പൗരന്‍മാരെ തിരിച്ചെടുക്കണമെന്ന് അറിയിപ്പ് രാജ്യങ്ങള്‍ സ്വീകരിച്ച ശേഷം ഏഴു ദിവങ്ങള്‍ക്കുളളില്‍ നടപടിയെടുത്തില്ലെങ്കില്‍ സ്റ്റേറ്റ് സെക്രട്ടറി ഈ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നാണ് പത്രികയിലുള്ളത്. പൗരന്‍മാരെ തിരിച്ചെടുത്താല്‍ വിസ വിലക്ക് ഒഴിവാക്കുകയും ചെയ്യും.

error: Content is protected !!