അബൂദാബി ഇന്ത്യ കേരളം ദുബായ് ദേശീയം യാത്ര

പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ഏറെ ജാഗ്രത പുലർത്തണം ; ആശങ്ക അറിയിച്ച് ഹൈക്കോടതി

പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി. പ്രവാസികളെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കുമെന്ന് ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ആരാഞ്ഞു.പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ ക്രമസമാധാന പ്രശ്‍നം വരെ ഉണ്ടാകാം. വിഷയത്തില്‍ സര്‍ക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി.

ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച് നയപരമായ എന്തെങ്കിലും തീരുമാനങ്ങൾ എടുത്തിട്ടുണ്ടോ എന്ന് അറിയിക്കണം. അടുത്ത വെള്ളിയാഴ്ചക്കകം നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

അതേസമയം രോഗബാധിതരല്ലാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായിക്കാമെന്ന് യുഎഇ അറിയിച്ചു.വിദേശികളെ നാട്ടിലെത്തിക്കാനുള്ള സന്നദ്ധത എല്ലാ രാജ്യങ്ങളെയും അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ അഹമ്മദ് അല്‍ ബന്ന വ്യക്തമാക്കിയിട്ടുണ്ട്.

error: Content is protected !!