ഇന്ത്യ കേരളം ദേശീയം

ഇന്ത്യയിൽ ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണ 

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം. ചില മേഖലകൾക്ക് ഇളവുകൾ നൽകുവാനും ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പത്ത് സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്.

error: Content is protected !!