fbpx
അബൂദാബി ആരോഗ്യം

കോവിഡ് 19 ; മാസ്കും ഗ്ലൗസും സൗജന്യമായി നൽകി അബുദാബി പൊലീസ്

പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് അബുദാബി പൊലീസ് മാസ്കും ഗ്ലൗസും സൗജന്യമായി വിതരണം ചെയ്തു.നിങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി എന്ന പ്രമേയത്തിൽ നടക്കുന്ന ക്യാംപെയിനിലൂടെ മുസഫ, മഫ്റഖ്, ഷവാമഖ്, അൽഐൻ എന്നിവിടങ്ങളിലാണ് മുഖാവരണവും കയ്യുറയും വിതരണം ചെയ്തത്.സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ ശുചീകരിക്കണമെന്നും പൊതുജന സമ്പർക്കം ഒഴിവാക്കണമെന്നും നിശ്ചിക അകലം പാലിക്കണമെന്നും ജനങ്ങളെ ബോധവൽകരിക്കുകയും ചെയ്തുവരുന്നു. കോവിഡിനെക്കുറിച്ച് തൊഴിലാളികൾ അടക്കമുള്ള പൊതുജനം വേണ്ടത്ര ഗൗരവത്തിലെടുക്കാത്തതുകൊണ്ടാണ് ബോധവൽകരണ ക്യാംപെയിനുമായി പൊലീസ് രംഗത്ത് ഇറങ്ങിയിരിക്കുന്നതെന്ന് ക്യാപ്റ്റൻ ‍മുഹമ്മദ് മുസാബ അൽ സാദി പറഞ്ഞു.

error: Content is protected !!