fbpx
അന്തർദേശീയം ആരോഗ്യം

കോവിഡിനെ തുരത്താനുള്ള വാക്‌സിന്‍ സെപ്റ്റംബറോടെ സജ്ജമാകും

കോവിഡ്-19ന് എതിരായ വാക്‌സിന്‍ സെപ്റ്റംബറോടെ സജ്ജമാകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സർവകലാശാലയിലെ ഗവേഷകരുടെ അവകാശവാദം.

തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് 80 ശതമാനത്തോളം ആത്മവിശ്വാസമുണ്ടെന്നും വാക്‌സിന്‍ ഗവേഷണ ടീമിലുള്ള പ്രൊഫ. സാറാ ഗില്‍ബര്‍ട്ട് പറഞ്ഞു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങുമെന്നും അവര്‍ വ്യക്തമാക്കി.

മുഴുവൻ ദിവസങ്ങളിലും വാക്‌സിന് വേണ്ടിയുള്ള പരീക്ഷണങ്ങളിലാണ് ഗവേഷകര്‍. തങ്ങളുടെ വാക്‌സിന്‍ ഫലപ്രദമാകാന്‍ സാധ്യത കൂടുതലാണെന്നാണ് ഇവര്‍ പറയുന്നത്.എല്ലാം ശുഭമായി നടന്നാല്‍ സെപ്റ്റംബറില്‍ തന്നെ വാക്‌സിന്‍ സജ്ജമാകും- സാറാ ഗില്‍ബര്‍ട്ട് വ്യക്തമാക്കി.

യു.കെയില്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അവസരം വളരെ കുറവാണ്. അതിനാല്‍ രോഗപ്പകര്‍ച്ച കൂടുതലുള്ളമറ്റേതെങ്കിലും സ്ഥലത്ത് പരീക്ഷണം നടത്താനാണ് ഗവേഷകരുടെ തീരുമാനം.

error: Content is protected !!