ആരോഗ്യം ഇന്ത്യ കേരളം ദേശീയം

ഇന്ന് കേരളത്തിൽ 10 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു #BREAKINGNEWS

ഇന്ന്  കേരളത്തിൽ  10 പേർക്ക് കൂടി കൊറോണ വൈറസ്  സ്ഥിരീകരിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി  ഇക്കാര്യം സ്ഥിരീകരിച്ചത്.

കണ്ണൂർ 7, കാസർകോട് 2, കോഴിക്കോട് 1 എന്നിവിടങ്ങളിലെ രോഗികളിലാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് 19 പേർ രോഗമുക്തി നേടി.

ഇതിൽ മൂന്നു പേർ വിദേശത്തുനിന്നു വന്നവരാണ്. ഏഴു പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് പടർന്നത്.

error: Content is protected !!