അന്തർദേശീയം അബൂദാബി ആരോഗ്യം ടെക്നോളജി

കോവിഡ് സംശയമുള്ളവരെ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ യു എ ഇയിൽ പുറത്തിറക്കി

മൊബൈൽ ആപ്ലിക്കേഷൻ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടി കോവിഡ് സംശയമുള്ളവരെ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം യുഎഇയിൽ പ്രാബല്യത്തിൽ വന്നു.

ഇതനുസരിച്ച് അബുദാബി ഹെൽത്ത് അതോറിറ്റി പുറത്തിറക്കിയ ട്രേസ് കോവിഡ് ആപ്പ് ആണ് ഒരു കോവിഡ് രോഗിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ സൂചന അപ്പപ്പോൾ മൊബൈൽ ഫോണുകളിൽ നൽകുന്നത്.

ഉദാഹരണത്തിന് ഒരു സൂപ്പർ മാർക്കറ്റിലെ ഷോപ്പിംഗിനിടയിൽ നമ്മുടെ മൊബൈൽ ഫോൺ തൊട്ടടുത്തു എത്തുന്ന രോഗസംശയമുള്ള ആളുടെ സൂചന നമുക്ക് നൽകുന്ന വിധത്തിലാണ് ഈ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തിക്കുക .ബ്ലൂടൂത്ത് ഓൺ ചെയ്തിട്ടുള്ള സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഈ ആപ്പ് സഹായകമാകുക.

പോസിറ്റീവ് ആയിട്ടുള്ള ഒരാളിൽ നിന്നും ശേഖരിക്കുന്ന വിവരങ്ങൾ, നമ്പറടക്കം മൊബൈൽ ആപ്ലിക്കേഷനിൽ അപ്‌ലോഡ് ചെയ്യുന്നത് വഴി മറ്റുള്ളവർക്ക് സംശയബാധിതരെ പെട്ടെന്ന് ട്രൈസ് ചെയ്യാൻ പറ്റുന്ന സംവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.

വ്യാപകമായി ഈ ആപ്പ് ഡൌൺലോഡ് ചെയ്യപ്പെട്ടാൽ ഇതിന്റെ ഗുണഫലങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കും

https://tracecovid.ae/

error: Content is protected !!