അന്തർദേശീയം ദേശീയം

കൊവിഡ് 19 ; മരണസംഖ്യ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത രാജ്യമായി അമേരിക്ക. മരണസംഖ്യ 20,000 കടന്നു

കൊവിഡ് മരണം ഏറ്റവും അധികം റിപ്പോർട്ട് ചെയ്ത രാജ്യമായി അമേരിക്ക. ഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ച ഇറ്റലിയെ അമേരിക്ക മറികടന്നു. അമേരിക്കയിൽ മരണം 20,000 കടന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം കൈവിട്ട അവസ്ഥയാണുള്ളത്.

ഒരു സമയത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ 19,468 പേരാണ് ആകെ മരിച്ചത്. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് അമേരിക്കയിൽ 20,086 പേരാണ് മരിച്ചത്. ഇന്ന് ആയിരത്തിലേറെ മരണങ്ങളാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്തത്. 521,714 പേർക്ക് രോഗം സ്ഥിരീകരിച്ചു. 28,580 പേരാണ് രോഗമുക്തി നേടിയത്. കൊവിഡ് രോഗം ബാധിച്ചു മരിക്കുന്ന ലോകത്തെ അഞ്ചിലൊരാൾ അമേരിക്കകാരനാകുന്ന അവസ്ഥയാണ് കണക്കുകൾ പരിശോധിക്കുമ്പോൾ കാണുന്നത്.

error: Content is protected !!