fbpx
അന്തർദേശീയം ഇന്ത്യ

മും​ബൈ താ​ജ് ഹോ​ട്ട​ലി​ലെ ആ​റു ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

മും​ബൈ: മും​ബൈ​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു.താ​ജ്മ​ഹ​ൽ ഹോട്ടലിലെ ആറ് ജീവനക്കാർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്. ഏ​പ്രി​ൽ എ​ട്ടി​ന് നാ​ലു​പേ​ർ​ക്കും ഏ​പ്രി​ൽ 11ന് ​ര​ണ്ടു​പേ​ർ​ക്കു​മാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. രോ​ഗ​ബാ​ധ ഇ​ന്ത്യ​ൻ ഹോ​ട്ട​ൽ​ക​മ്പ​നി​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ എ​ത്ര പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ല്ല.

രാ​ജ്യ വ്യാപകമായി ലോ​ക്ഡൗ​ൺ പ്രഖ്യാപിച്ച​തി​ന് ശേ​ഷവും ഹോ​ട്ട​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇതിനിടെ മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​രും ഡോ​ക്ട​ർ​മാരും ഹോട്ടലിൽ താ​മ​സി​ച്ചി​രു​ന്നു. ഇ​വ​രിൽ നി​ന്നാ​കാം വൈ​റ​സ് പകർന്നതെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

error: Content is protected !!