fbpx
അന്തർദേശീയം

ചൈനയിൽ ഒരു ദിവസത്തിനുള്ളിൽ വീണ്ടും 99 പേർക്ക് കൊറോണ

കോറോണ വ്യാപനത്തിന്റെ ഭയപ്പെടുത്തുന്ന ദിനങ്ങൾക്ക് ശേഷം വീണ്ടും ചൈനയിൽ രോഗികളുടെ എണ്ണം ഉയരുന്നതായി റിപ്പോർട്ടുകൾ.കഴിഞ്ഞ ഒരുദിവസം മാത്രം ചൈനയിൽ 99 പേരിൽ കൊറോണ സ്ഥിരീകരിച്ചുവെന്നാണ് വിവരം.ഇതിൽ 63 പേരിലും രോഗലക്ഷണങ്ങൾ ഒന്നുംതന്നെയുണ്ടായിരുന്നില്ല എന്നതാണ് ചൈനയെ ആശങ്കപ്പെടുത്തുന്നത്.ഇതോടെ 82,052 പേരിലാണ് ചൈനയിൽ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കൊറോണയുടെ രണ്ടാമത്തെ വരവ് ആരംഭിച്ചുവോയെന്ന ആശങ്കയിലാണ് ചൈനീസ് അധികൃതർ.

ഇപ്പോൾ പുതിയതായി റിപ്പോർട്ട് ചെയ്ത 99 കേസുകളിൽ 97 എണ്ണവും ചൈനയ്‍ക്ക് പുറത്തുനിന്ന് വന്നവരിൽ നിന്ന് സ്ഥിരീകരിച്ചതാണ്. രോഗലക്ഷണങ്ങൾ ഇല്ലാത്ത 63 പേരിൽ 12 പേർ ഇത്തരത്തിൽ എത്തിയതാണ്.

error: Content is protected !!