ആരോഗ്യം ദുബായ്

അർഹതപ്പെട്ടവർക്ക്‌ സൗജന്യ വിഷുസദ്യ ഒരുക്കിക്കൊണ്ട് കരാമയിലെ ഉപ്പും മുളകും റെസ്റ്റോറന്റ്

വിഷുദിനത്തിൽ ഒരു മലയാളിയും തങ്ങളുടെ ചുറ്റുവട്ടത്ത് പട്ടിണി കിടക്കരുത് എന്ന കാര്യം ലക്‌ഷ്യം വെച്ചുകൊണ്ട് ദുബായിലെ ഗോൾഡൻ ഫോർക് റെസ്റ്റോറന്റ് ഗ്രൂപ്പിന് കീഴിലുള്ള കരാമ ഉപ്പും മുളകും റെസ്റ്റോറന്റ് സൗജന്യമായി അർഹതപ്പെട്ടവർക്ക്‌ വിഷുസദ്യ ഒരുക്കാൻ തീരുമാനിച്ചു.

1000 പേർക്ക് സദ്യ കൊടുക്കാനുള്ള നടപടികളാണ് ഉപ്പും മുളകും റെസ്റ്റോറന്റ് സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഏതെങ്കിലും സാഹചര്യത്തിൽ വിഷുവിന് സദ്യ കഴിക്കാൻ പറ്റാതെ കഴിയുന്ന മലയാളികൾ ഉണ്ടെങ്കിൽ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെട്ടാൽ വിഷുസദ്യ എത്തിക്കുന്നതിന് വേണ്ട ഒരുക്കങ്ങൾ ഉപ്പും മുളകും റെസ്റ്റോറന്റ് ചെയ്ത് തരുമെന്ന് അറിയിച്ചിട്ടുണ്ട്

ഉപ്പും മുളകും റെസ്റ്റോറന്റ്, കരാമ  ഫോൺ ; +971 559086642, 043988777

error: Content is protected !!