fbpx
അബൂദാബി ആരോഗ്യം

കോവിഡ് 19 ; ശാരീരിക മാനസിക അവശതകൾ നേരിടുന്നവർക്ക്‌ വീട്ടിൽ വെച്ച് തന്നെ കോവിഡ് ടെസ്റ്റ് നടത്താൻ സൗകര്യം

വിവിധങ്ങളായ ശാരീരിക മാനസിക അവശതകൾ നേരിടുന്ന പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ കാറ്റഗറിയിൽ പ്പെടുന്ന ആളുകൾക്ക് അവരവരുടെ വീടുകളിൽ വെച്ച് തന്നെ കോവിഡ് പരിശോധന നടത്താൻ സംവിധാനം ഒരുക്കി. അബുദാബി കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇന്നിക്കാര്യം പ്രഖ്യാപിച്ചത്. പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ എന്ന കാറ്റഗറിയിലെ ആളുകൾക്ക് പ്രത്യേക പരിഗണന കൊടുത്തുകൊണ്ട് തന്നെ ഈ സന്ദർഭത്തിൽ നടപടികൾ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനകം യു എ ഇയിൽ ആറര ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ് പരിശോധന നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

error: Content is protected !!