അന്തർദേശീയം ചരമം

യുകെയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി ഡോക്ടർ മരിച്ചു

വിദേശത്ത് ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു. യുകെ ബർമിങ്ങാമിൽ സ്ഥിരതാമസമായ കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കൽ കുടുംബാംഗമായ ഡോ. അമീറുദ്ദീൻ (73) ആണ് മരിച്ചത്. മൂന്നാഴ്ചയായി. കോവിഡ് ബാധിതനായി ചികിത്സയില്‍ ആയിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്. ദീർഘകാലത്തെ സേവനത്തിനു ശേഷം എൻഎച്ച്എസിൽനിന്നു വിരമിച്ച അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു.

error: Content is protected !!