അജ്‌മാൻ അബൂദാബി അൽഐൻ ഇന്ത്യ ഉമ്മുൽ ഖുവൈൻ ദുബായ് ഫുജൈറ ഷാർജ റാസൽഖൈമ

യുഎഇ യുടെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് അൽ അൻസാരി എക്സ്ചേഞ്ചിന്റെ 5 മില്യൺ ദിർഹം സംഭാവന 

രാജ്യത്തെ സുപ്രധാന ധന വിനിമയ കേന്ദ്രമായ അൽ അൻസാരി എക്‌സ്‌ചേഞ്ച് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം ദിർഹം ബന്ധപ്പെട്ട അതോറിറ്റികൾക്ക് സംഭാവന നല്കാൻ തീരുമാനിച്ചു. രാജ്യം കോവിഡ് വെല്ലുവിളി നേരിടുന്ന ഈ ഘട്ടത്തിൽ രാജ്യത്തിന്റെ ഭരണാധികാരികൾ സ്വീകരിക്കുന്ന നിലപാടുകൾ ആശ്വാസം പകരുന്നതാണെന്നും അതിനോട് ഐക്യദാർഢ്യം  പ്രകടിപ്പിച്ചുകൊണ്ടാണ് തങ്ങൾ ഇങ്ങനെയൊരു ജീവകാരുണ്യ ഇടപെടൽ നടത്തുന്നതെന്നും അൽ അൻസാരി എക്സ്ചേഞ്ച് ചെയർമാൻ മുഹമ്മദ് അൽ അൻസാരി അറിയിച്ചു. കോവിഡ്  സമാശ്വാസ പ്രവർത്തനങ്ങളുടെ മുൻ നിരയിൽ നിൽക്കുന്നവർക്കാണ് ഈ സഹായം എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളും കോര്പറേറ്ററുകളും ഒന്നിച്ച നിൽക്കേണ്ട സമയമായാണിതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഗവണ്മെന്റിന്റെ പ്രവർത്തനങ്ങൾ, പൗരന്മാരുടെയും താമസക്കാരുടെയും പ്രശ്നങ്ങൾ എന്നിവക്ക് അനുഭാവപൂർണമായ പിന്തുണ നൽകേണ്ടത് ഒരു പ്രതിബദ്ധതയാണെന്ന് അൽ  അൻസാരി എക്സ്ചേഞ്ച് കാണുന്നു. കോവിഡ് എല്ലാവരെയും ഏതെങ്കിലും തരത്തിൽ ബാധിക്കുന്ന വിഷയം ആയത് കൊണ്ട് എല്ലാ കോര്പറേറ്ററുകളും മുന്നോട്ട് വരണമെന്നു മുഹമ്മദ് അൽ അൻസാരി അഭ്യർത്ഥിച്ചു.
190 ഇൽ അധികം ബ്രാഞ്ചുകളാണ് അൽ അൻസാരി എക്സ്ചേഞ്ചിനുള്ളത്. ഇപ്പോൾ പ്രവർത്തിക്കുന്ന എല്ലാ ബ്രാഞ്ചുകളിലും കർശനമായ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തികൊണ്ട് wps , മണീ ട്രാൻസ്ഫർ അടക്കമുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. 2500 ൽ അധികം ജീവനക്കാർ ഉള്ള അൽ അൻസാരി എക്സ്ചേഞ്ച് പ്രതിമാസം 25  ലക്ഷത്തിലധികം ഇടപാടുകാർക്ക് സേവനം ചെയ്യുന്നുണ്ട്.  ഓൺലൈൻ ഇടപാടുകൾക്കായി മൊബൈൽ ആപ്പും സജീവമായുണ്ട്.
error: Content is protected !!