ഇന്ത്യ കേരളം

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 34 കോവിഡ് മരണങ്ങൾ ; മൊത്തം മരണസംഖ്യ 289 ആയി

കോവിഡ് ബാധിച്ച്  തമിഴ് നാട്, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ  ഓരോ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിൽ 24 മണിക്കൂറിനിടെ സംഭവിച്ചിരിക്കുന്നത് 34 കോവിഡ് മരണങ്ങളാണ്.

ഡല്‍ഹിയിൽ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 20 മലയാളികളും ഉള്‍പ്പെടും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ 33 പ്രദേശങ്ങളെ അതീവ നിയന്ത്രണ മേഖലകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ വൈറസ് ബാധിതരായി മരണപ്പെട്ടവരുടെ എണ്ണം 289 ആയി. 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം  8, 504 ആയിരിക്കുകയാണ്.

error: Content is protected !!