fbpx
ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് 2 പേർക്ക് മാത്രം കോവിഡ് ബാധ ; 36 പേർ ഇന്ന് രോഗമുക്തി നേടി #BREAKINGNEWS

ഈസ്റ്റർ ദിനത്തിൽ കേരളത്തിന് ആശ്വാസവാർത്ത. സംസ്ഥാനത്തു കോവിഡ് ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട്ടെ 28 പേരുടെയും (കണ്ണൂരിൽ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറത്തെ 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ഇന്ന് രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്.

error: Content is protected !!