fbpx
അന്തർദേശീയം ഇന്ത്യ

ലോകത്ത് 22000 ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിൻറെ പിടിയിൽ

 

 

ലോകത്ത് 52 രാജ്യങ്ങളിലായി 22000 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന.

ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ റിപ്പോര്‍ട്ട് പ്രകാരം 22073 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ജോലിസ്ഥലത്തുവെച്ചോ സമൂഹത്തില്‍ നിന്നോ കൊവിഡ് ബാധിതരായ ബന്ധുക്കളില്‍ നിന്നോ ആയിരിക്കാം ഇവര്‍ക്ക് കൊവിഡ് പകര്‍ന്നിട്ടുണ്ടാവുക എന്നാണ് പ്രാഥമിക വിലയിരുത്തല്‍.
വൈറസ് ബാധിക്കാതിരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചു. മാസ്‌ക്,കയ്യുറകള്‍, ഗൗണ്‍ തുടങ്ങിയ ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു.

മാന്യമായ തൊഴില്‍ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെ അവകാശത്തെ മാനിക്കണമെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

error: Content is protected !!