അന്തർദേശീയം അബൂദാബി ഇന്ത്യ ദുബായ്

ആപത്ത് കാലത്ത് തങ്ങളുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ട് പോകാൻ തയ്യാറാകാത്ത രാജ്യങ്ങളുമായി യു എ ഇ തൊഴിൽ ബന്ധത്തിൽ പുനർചിന്ത തേടുന്നു. #BREAKINGNEWS

നിർണ്ണായകമായ സന്ദർഭത്തിൽ കൂടുതൽ ചികിത്സക്കും മറ്റുമായി സ്വന്തം നാട്ടുകാരെ മാതൃരാജ്യത്തേക്ക് തിരിച്ചു കൊണ്ടുപോകാൻ വിമുഖത കാണിക്കുന്ന രാജ്യങ്ങളുമായി ഭാവികാല തൊഴിൽബന്ധത്തിൽ മാറ്റം വരുത്താൻ സാധ്യതയെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിനിസ്ട്രി ഓഫ് ഹ്യുമൺ റിസോഴ്‌സുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഔദ്യോഗിക വാർത്ത ഏജൻസി ആയ വാം തന്നെ ഇക്കാര്യം സൂചനയായി നൽകിയിട്ടുണ്ട്.

തൊഴിൽ കരാറുകൾ റദ്ദാക്കുക, കൂടുതൽ തൊഴിലാളികളെ ഇത്തരം രാജ്യങ്ങളിൽ നിന്ന് നിയമിക്കുന്നതിൽ കർശനമായി നിയന്ത്രണം കൊണ്ട് വരിക, അവർക്ക് വേണ്ടി പ്രത്യേക ക്യോട്ട സമ്പ്രദായം ഏർപ്പാടാക്കുക തുടങ്ങിയവയൊക്കെ ആയിരിക്കാം ഭാവിയിൽ വരാനിരിക്കുന്ന കർശനനിലപാടുകൾ എന്ന് ഇത്തരം റിപ്പോർട്ടുകളിൽ സൂചനയുണ്ട്

error: Content is protected !!