അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 387 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; 92 പേർ ഇന്ന് രോഗമുക്തി നേടി, 2 മരണവും റിപ്പോർട്ട് ചെയ്തു BREAKINGNEWS

യുഎഇയിൽ ഇന്ന് 387 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു,
ഇതോടെ യു എ ഇയിൽ ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 4123 ആയി.
ഇന്നത്തെ കണക്കനുസരിച്ച് 92 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 680 ആയി.
2 മരണവും റിപ്പോർട്ട് ചെയ്തു. ഇന്ന് സ്ഥിരീകരിച്ച  2 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 22 പേർ മരണപ്പെട്ടിട്ടുണ്ട്.
ഇന്ന് മരണം സ്ഥിരീകരിച്ച 2 ഏഷ്യൻ പൗരന്മാർ വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുള്ളവരായിരുന്നു
യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണ് 387 എന്നത് 
error: Content is protected !!