അന്തർദേശീയം ഇന്ത്യ കേരളം

കോവിഡ് പ്രതിരോധ ആശ്വാസത്തിന് 13 രാജ്യങ്ങൾക്ക് ഇന്ത്യ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നൽകും.

മലമ്പനി പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുന്ന 13 വിദേശരാജ്യങ്ങളുടെ പട്ടിക ഇന്ത്യ പുറത്തുവിട്ടു. യുഎസ്,സ്‌പെയിന്‍, ജര്‍മനി, ബെഹ്‌റിന്‍, ബ്രസീല്‍, നേപ്പാള്‍, ഭൂട്ടാന്‍, അഫ്ഗാനിസ്ഥാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, സീഷെൽസ്, മൗറീഷ്യസ്, ഡൊമനിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലേക്കാണ് മരുന്ന് കയറ്റുമതി ചെയ്യുന്നത്.

യുഎസ് ഇന്ത്യയോട് 48 ലക്ഷം ഗുളികകള്‍ കയറ്റി അയക്കാനാണ് ആവശ്യപ്പെട്ടിരുന്നത് എന്നാല്‍ ഇന്ത്യ 35.82 ലക്ഷം ഗുളികള്‍ക്കാണ് അനുമതി നല്‍കിയത്.ഇവ യുഎസില്‍ എത്തിക്കുകയും ചെയ്തു. ഇതിനൊപ്പം മരുന്നുനിര്‍മാണത്തിനാവശ്യമായ 9 മെട്രിക് ടണ്‍ ഘടകങ്ങളും കയറ്റുമതി ചെയ്തിരുന്നു.

കോവിഡ് പ്രതിരോധത്തിന് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വളരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് നിരവധി രാജ്യങ്ങളാണ് മരുന്ന് കയറ്റുമതി ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചത്.

error: Content is protected !!