അബൂദാബി

സ്റ്റേഹോം – ജനങ്ങളോട് വീടുകളിൽ തന്നെ തുടരാണമെന്നാവശ്യപ്പെട്ടു കൊണ്ട് ഹെലികോപ്റ്ററിലൂടെ സന്ദേശം പ്രചരിപ്പിച്ച് അബുദാബി ഏവിയേഷൻ

രാജ്യത്ത് കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ മുഴുവൻ ജനങ്ങളും വീടുകളിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ടു കൊണ്ട് അബുദാബി ഏവിയേഷൻ വകുപ്പ് ഹെലികോപ്റ്റർ പ്രകടനം സംഘടിപ്പിച്ചു. അറബിയിലും, ഇംഗ്ലീഷിലുമായി വീടുകളിൽ തന്നെ തുടരുവാനും, സാമൂഹിക അകലം പാലിക്കുവാനും, കൂട്ടം കൂടുന്നത് ഒഴിവാക്കുവാനും ആവശ്യപ്പെട്ടു കൊണ്ടുള്ള ഹെലികോപ്റ്റർ ക്യാമ്പയിൻ ആയിരുന്നു നടത്തിയത്. വരും ദിവസങ്ങളിൽ മറ്റ് എമിറേറ്റ്സുകളിലേക്കും ക്യാമ്പയിൻ വ്യാപിപ്പിക്കും.

error: Content is protected !!