അന്തർദേശീയം അബൂദാബി യാത്ര

അബുദാബിയിൽ നിന്നും വിവിധ വിദേശ രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു 

കോവിഡ് വൈറസ് ബാധ വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ അബുദാബിയിൽ നിന്നും വിവിധ വിദേശ പട്ടണങ്ങളിലേക്കുള്ള ETHIHAD വിമാന സർവീസുകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന ആംസ്റ്റർഡാം, ജക്കാർത്ത, മനില, മെൽബൺ, സിംഗപ്പൂർ, സിയോൾ എന്നീ നഗരങ്ങൾക്ക് പുറമെ ബ്രെസൽസ്, ഡബ്ലിൻ, ലണ്ടൻ, ഹെത്റോ, ടോക്കിയോ, സ്യുറിച്ച് എന്നിവിടങ്ങളിലേക്ക് കൂടി സർവീസ് നടത്താൻ തീരുമാനമായിട്ടുണ്ട്. സ്വന്തം നാടുകളിലേക്ക് മടങ്ങി പോകുവാൻ താൽപ്പര്യമുള്ളവർക്ക് Ethihad.com എന്ന വെബ്സൈറ്റ് വഴിയോ എയർ ലൈൻസ് contact centre നമ്പരായ + 97160055666(UAE) വഴിയോ, വിവിധ ട്രാവൽ ഏജൻസികൾ മുഖേനയോ ടിക്കെറ്റ് ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല.

error: Content is protected !!