ഇന്ത്യ കേരളം ദേശീയം

ഇന്ത്യയിൽ കൊവിഡ് ബാധിതര്‍ 9000 കവിഞ്ഞു ; മരണം 308 ആയി ; 24 മണിക്കൂറിനിടെ മരിച്ചത് 35 പേർ

ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 35 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 9152 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം 856 ആയി.

ഡൽഹിയിൽ പോസിറ്റീവ് കേസുകൾ 1154 ആയി. ആകെ 24 പേരാണ് ഡൽഹിയിൽ മരിച്ചിരിക്കുന്നത്. സാകിർ നഗറിനെ ബഫർ സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയിൽ 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പ്രദേശത്തെ രോഗബാധിതരുടെ എണ്ണം 134 ആയി.

മഹാരാഷ്ട്രയിൽ 1895 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

error: Content is protected !!