fbpx
അന്തർദേശീയം

അമേരിക്ക നിയന്ത്രണങ്ങള്‍ നേരത്തെ ഏർപ്പെടുത്തണമായിരുന്നു; ആൻ്റണി ഫൗസി ; 24 മണിക്കൂറിൽ മരണസംഖ്യ 1514

കോവിഡ്-19 സുരക്ഷാ മുന്‍കരുതലുകള്‍ നേരത്തെ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കയില്‍ ജനങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന യു.സ് ആരോഗ്യവകുപ്പിലെ മെഡിക്കല്‍ വിദഗ്ധന്‍ ആൻ്റണി ഫൗസി. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ആദ്യ ഘട്ടത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പ്രായോഗികപരമായി ബുദ്ധിമുട്ടുള്ള കാര്യമാണ് അമേരിക്ക പോലെയുള്ള വലിയൊരു രാജ്യത്തു ലോക്ക് ഡൌൺ തീരുമാനങ്ങള്‍ എടുക്കുന്നത് എന്നാൽ ആ സമയത്ത് ഇങ്ങനെയുള്ള നടപടികള്‍ക്ക് ഒരുപാട് എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു,’ ഡോക്ടര്‍ പറഞ്ഞു. ഒപ്പം രാജ്യത്തിന്റെ വലിപ്പവും വൈവിധ്യവും രോഗവ്യാപനത്തില്‍ ഒരു ഘടകമാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,514 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ആകെ മരണ സംഖ്യ 22,023 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്ക് സിറ്റിയിലാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 6,898 പേരാണ് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ 555,398 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കൊവിഡ് മരണങ്ങളില്‍ ഏറ്റവും മുന്നിലുള്ള രാജ്യം ഇപ്പോൾ അമേരിക്കയാണ്

error: Content is protected !!