അന്തർദേശീയം ഇന്ത്യ കേരളം

പ്രവാസികൾ അതാതു വാസസ്ഥലങ്ങളിൽ തുടരുക :തിരിച്ചുപോക്കെന്ന സ്വപ്നവും ആവശ്യവും നിരാകരിച്ചുകൊണ്ട് സുപ്രീം കോടതി ഇന്ത്യ

ആപത്തുഘട്ടത്തിലെ തിരിച്ചുപോക്കെന്ന സ്വപ്നവും ആവശ്യവും നിരാകരിച്ചുകൊണ്ട് ഇന്ത്യയുടെ സുപ്രീം കോടതി പ്രവാസി ഇന്ത്യക്കാർ അതാതു സ്ഥലങ്ങളിൽ തന്നെ തുടരണമെന്ന് ഇന്ന് വിധിച്ചു.

ദുബായിൽ നിന്ന് ഐപി എ അടക്കമുള്ളവർ നൽകിയ റിട്ട് ഹർജികൾ ഇതോടെ നിരാകരിക്കപ്പെട്ടു.

യുഎ ഇ ഗവർമെന്റ് കോവിഡ് നെഗറ്റീവ് ഉറപ്പുവരുത്തിയ വിദേശികൾക്ക് തിരികെ പോകാൻ അനുമതി നൽകുകയും ഫ്ലൈറ്റുകൾക്ക് യാത്രക്കാരെ സ്വീകരിക്കാൻ അനുവാദമുണ്ടെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യയുടെ ലാൻഡിംഗ് പെർമിറ്റ്‌ കാത്തിരിക്കവെയാണ് ഇങ്ങനെയൊരു വിധി സുപ്രീം കോടതിയിൽ നിന്ന് വന്നിരിക്കുന്നത്.

ഇനി നാളെ പ്രധാനമന്ത്രി ഈവിഷയത്തിൽ സ്വീകരിക്കുന്ന നിലപാടിൽ ഉറ്റുനോക്കുക മാത്രമേ പ്രവാസികൾക്ക് മാർഗമുള്ളൂ. ലോക്ക് ഡൗൺ തുടരാൻ ഔപചാരിക പ്രഖ്യാപനം ഉണ്ടായാൽ ഫ്ലൈറ്റ് ലാൻഡിങ്ങും അവതാളത്തിലാകും. പ്രത്യേക പെർമിറ്റ്‌ ഈ വിഷയത്തിൽ ഗവർമെന്റിനു നടപ്പാക്കാൻ പറ്റുമോ എന്ന് എല്ലാവരും നോക്കുകയാണിപ്പോൾ.

ഒരു മാസം കഴിഞ്ഞു മാത്രമേ ഇത്തരം ഹർജികൾ ഇനി പരിഗണിക്കൂ എന്ന് കോടതി പറഞ്ഞു

error: Content is protected !!