fbpx
അബൂദാബി

“കുട്ടികളെ ഓൺലൈൻ, സോഷ്യൽ മീഡിയ തട്ടിപ്പുക്കാരിൽ നിന്നും സംരക്ഷിക്കുക” ; അബുദാബി പോലീസ്

നോവൽ കൊറോണ വൈറസിനെ നേരിടുന്നതിനായി വീട്ടിൽ തന്നെ തുടരുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ട നിലവിലെ സാഹചര്യത്തിൽ കുട്ടികളിൽ ഉള്ള ശ്രദ്ധ ഇരട്ടിയാക്കണമെന്നും, ഇൻറർനെറ്റ് വഴിയുള്ള തട്ടിപ്പ് , ദുരുപയോഗം എന്നിവയിൽ നിന്ന് അവരെ സംരക്ഷിക്കണമെന്നും അബുദാബി പോലീസ് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.

ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ കുട്ടികൾ പല രീതിയിലുള്ള ചതി കുഴികളിൽ വീഴാൻ ഇടയുണ്ടെന്നും, ഇവരെ ചൂഷണം ചെയ്തു ഫോട്ടോകളും, പ്രധാനപ്പെട്ട വിവരങ്ങളും ചോർത്തി വിവിധ നിയമവിരുദ്ധമായ പ്രവർത്തികൾക്കും മറ്റും പ്രേരിപ്പിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ പല രാജ്യങ്ങളിലും നീരിക്ഷിച്ചു വരുന്നുണ്ടെന്നും പൊലീസ് വ്യക്‌തമാക്കി. ഇന്റർനെറ്റ്‌ വഴിയുള്ള തട്ടിപ്പുകൾ യുഎഇ ൽ വളരെ ഗുരുതരമായ കുറ്റകൃത്യമാണ്, അതിനാൽ കുട്ടികൾക്കു ഇത്തരത്തിലുള്ള ഏതേലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട്‌ ചെയ്യാൻ ഒരു മടിയും കാണിക്കരുതെന്ന് പൊലീസ് പൊതു ജനങ്ങളോട് ആവശ്യപ്പെട്ടു.

പല ഭാഷകളിൽ ഇത്തരം പരാതികൾ രജിസ്റ്റർ ചെയ്യാൻ പോലീസിന്റെ അമൻ സർവീസ് ഉപയോഗപ്പെടുത്താവുന്നതാണ്. 8002626 എന്ന നമ്പറിലോ, 2828 എന്ന നമ്പറിൽ ടെക്സ്റ്റ്‌ മെസ്സേജ് അയച്ചോ, അല്ലെങ്കിൽ aman@adpolice.gov.ae എന്ന ഇമെയിൽ അഡ്രസ്സിലോ അമൻ സേവനവുമായി പൊതു ജനങ്ങൾക്ക്‌

error: Content is protected !!