fbpx
ആരോഗ്യം ഇന്ത്യ കേരളം

കോവിഡ്-19: 13 കോടി രൂപ ധനസഹായവുമായി മാതാ അമൃതാനന്ദമയി മഠം,  കൊച്ചി അമൃത ആശുപത്രിയിൽ സൗജന്യ കോവിഡ് ചികിത്സയും നൽകും.

കോവിഡ്-19 പ്രതിരോധിക്കുന്നതിനും രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായി മാതാ അമൃതാനന്ദമയി മഠത്തിന്റെ 13 കോടി രൂപയുടെ സഹായം.

കോവിഡ്-19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകും.

ധനസഹായത്തിൽ 10 കോടി രൂപ ഭാരത സർക്കാരിന്റെ പിഎം കെയർസ് ഫണ്ടിലേക്കും മൂന്നു കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുമാണ്.

error: Content is protected !!