fbpx
അന്തർദേശീയം

ലോകത്ത് 19 ലക്ഷത്തോളം പേര്‍ക്ക് രോഗബാധ, മരണം 1,19500

ലോകവ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കവിഞ്ഞു. 1,19500 പേര്‍ രോഗം  ബാധിച്ച് മരിച്ചു. ബാധിച്ചവരില്‍ 450000 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. നിലവില്‍ അമേരിക്കയിലാണ് കോവിഡ് രൂക്ഷമായി വ്യാപിക്കുന്നത്. 23608 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 682619 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ന്യൂയോര്‍ക്കില്‍ മാത്രം 10000 ത്തിലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് നിയന്ത്രണവിധേയമായ ചൈനയില്‍ കഴിഞ്ഞ ദിവസം 89 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച 89 പേരില്‍ 86 പേരും വിദേശയാത്ര നടത്തിയവരാണ്. ഇതോടെ ചൈനയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 82249 ആയി. 3341 പരാണ് ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

error: Content is protected !!