അന്തർദേശീയം

ചെര്‍ണോബില്‍ കത്തുന്നു; ആശങ്കയോടെ ലോക ജനത

ഉക്രൈൻ – ചൊര്‍ണോബിലിന് ആണവ നിലയങ്ങൾക്ക് ഒരു കിലോമീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നിരിക്കുന്നു. കൊറോണാ വൈറസിന്‍റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്.


ചൊര്‍ണോബിലില്‍ 30 വര്‍ഷമായി ഉപയോഗശൂന്യമായ ഇവിടം ഇന്ന് നിയന്ത്രണങ്ങളോടെ വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. 1986 ഏപ്രില്‍ 26 നാണ് ലോകത്തെ നടുക്കിയ ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ചയും അണുപ്രസരണത്തിന്റെ ദുരന്തവ്യാപ്തിയും അന്നാണ് മനുഷ്യന്‍ ആദ്യമായി ചൊര്‍ണോബിലിന്‍റെ തകര്‍ച്ചയിലൂടെ അനുഭവിച്ചറിഞ്ഞത്.

310 ലേറെ അഗ്നിശമന സേനാംഗങ്ങളാണ് ഇപ്പോൾ തീയണക്കാൻ കഠിനാധ്വാനം ചെയ്യുന്നത്. എങ്കിലും തീ നിയന്ത്രണ വിധേയമല്ലെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തീയും പുകയും വ്യാപിക്കുന്നത് പ്രദേശത്തെ ആണവ വികിരണ സാധ്യത ഉയര്‍ത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

തകർന്ന ആണവ നിലയത്തിന് തൊട്ടടുത്ത് കാട്ടുതീ. വെറും ഒരു കിലോമീറ്റർ മാത്രമാണ് ഇപ്പോൾ കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരം.

error: Content is protected !!