ഇന്ത്യ കേരളം

കേരളത്തിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ച എട്ടുപേരില്‍ ഏഴുപേരും കണ്ണൂര്‍, കോഴിക്കോട് ജില്ലക്കാര്‍ ; 13 പേര്‍ രോഗമുക്തി നേടി.

കേരളത്തിൽ ഇന്ന് ചൊവ്വാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച എട്ടുപേരില്‍ നാലുപേര്‍ കണ്ണൂര്‍ ജില്ലക്കാരും മൂന്നുപേര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരും. കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കും വൈറസ് ബാധ  സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂര്യാട് സ്വദേശികളായ മൂന്നു പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്. ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയായ സ്ത്രീക്ക് സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്.

 

മൂര്യാട് സ്വദേശികളില്‍ 29കാരന്‍ മാര്‍ച്ച് 19ന് കരിപ്പൂര്‍ വഴിയും 35ഉം 26ഉം പ്രായമുള്ള മറ്റു രണ്ടുപേര്‍ മാര്‍ച്ച് 21ന് ബെംഗളൂരു വഴിയും നാട്ടിലെത്തി 33കാരിയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ ചിറ്റാരിപ്പറമ്പ് ചീരാറ്റ സ്വദേശി. നാലു പേരെയും ഏപ്രില്‍ 11ന് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലാണ് സ്രവ പരിശോധനയ്ക്ക് വിധേയരായത്.

error: Content is protected !!