അബൂദാബി ആരോഗ്യം

യുഎഇയിൽ ഇന്ന് 412 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു; 3 മരണവും റിപ്പോർട്ട് ചെയ്തു ; 81 പേർ രോഗവിമുക്തരായി BREAKINGNEWS

യുഎഇ യിൽ ഇന്ന് 412 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

യു എ ഇയിൽ ഇതുവരെ ഒരു ദിവസത്തിൽ സ്ഥിരീകരിക്കുന്ന വൈറസ് ബാധയുടെ എണ്ണത്തിലെ ഏറ്റവും വലിയ സംഖ്യയാണിത്.

ഇന്ന് 3 മരണം കൂടി റിപ്പോർട്ട് ചെയ്തു. 

ഇന്നത്തെ 412 പുതിയ കേസുകളടക്കം യുഎഇ യിൽ ഇത് വരെ സ്ഥിരീകരിച്ച കൊറോണ വൈറസ് കേസുകളുടെ എണ്ണം 4933 ആണ്.

ഇന്നത്തെ കണക്കനുസരിച്ച് 81 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട് , ഇതോടെ യു എ ഇയിൽ കൊറോണ വൈറസിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 933 ആയി.

ഇന്ന് സ്ഥിരീകരിച്ച 3 മരണം ഉൾപ്പെടെ കൊറോണ വൈറസ്  ബാധിച്ച് യു എ ഇയിൽ ഇതുവരെ 28 പേർ മരണപ്പെട്ടിട്ടുണ്ട്

 

 

error: Content is protected !!