അന്തർദേശീയം ആരോഗ്യം ദുബായ് യാത്ര

കോവിഡ് 19 : ദുബായിൽ ചികിത്സയിലായിരുന്ന ആസ്ട്രേലിയൻ ദമ്പതികൾ രോഗമുക്തരായി നാട്ടിലേക്ക് മടങ്ങി 

കോവിഡ് വൈറസ് ബാധയെത്തുടർന്ന് ദുബായിയിൽ ചികിത്സയിലായിരുന്ന ആസ്ട്രേലിയൻ ദമ്പതികൾ രോഗമുക്തരായി നാട്ടിലേക്ക് മടങ്ങി. ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ദമ്പതികളായ വെൻഡി ഹോക്കിങ്‌സ് (55), ആങ്ങസ് തോൽട്ടൻ( 57) എന്നിവർ സ്വന്തം നാട്ടിലേക്ക് മടങ്ങി പോയത്. വിവിധ വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷം മാർച്ച് 12 നാണ് ഇരുവരും ദുബായിയിൽ എത്തിയത്. തുടർന്ന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. തങ്ങളുടെ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ച ദുബായിയിലെ മുഴുവൻ ആരോഗ്യ പ്രവർത്തകർക്കും ഇരുവരും നന്ദി രേഖപ്പെടുത്തി.

error: Content is protected !!