fbpx
അന്തർദേശീയം ആരോഗ്യം

അമേരിക്കക്ക് പിറകെ ഇറ്റലിയിലും കൊവിഡ് മരണസംഖ്യ 20000 കടന്നു

ഏറ്റവും കൂടുതല്‍ കൊവിഡ് നാശംവിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിലും ഇറ്റലിയിലും മരണസംഖ്യ 20,000 കടന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇറ്റലിയിൽ കൊവിഡ് മരണസംഖ്യ 20,465 ആണ്.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 23,711 പേരാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മരണവും രോഗബാധിതരും അമേരിക്കയില്‍തന്നെയാണ്.

അമേരിക്കയും ഇറ്റലിയും കഴിഞ്ഞാൽ ഏറ്റവും കൂടുതല്‍ കൊവിഡ് മരണസംഖ്യ രേഖപ്പെടുത്തിയ രാജ്യം സ്പെയിൻ ആണ്. 18,056 ആണ് ഇതുവരെയുള്ള സ്പെയിനിലെ മരണസംഖ്യ

error: Content is protected !!