ആരോഗ്യം ദുബായ്

ദുബായിൽ മാസ്‌ക് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക്‌ 1,000 ദിർഹം പിഴ

ദുബായിൽ മാസ്ക് ധരിക്കാതെ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകുമെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കുറ്റം ആവർത്തിച്ചാൽ 1,000 ദിർഹം പിഴ ചുമത്തുമെന്നും ദുബായ് പോലീസ് അറിയിച്ചു.

ഡ്രൈവർമാർ കാറിൽ തനിച്ചാണോ മറ്റുള്ളവരോടൊപ്പമാണോ എന്നത് പരിഗണിക്കാതെ തന്നെ പിഴ ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ജോലി ആവശ്യങ്ങൾക്കോ ​​അവശ്യവസ്തുക്കൾ വാങ്ങുന്നതിനോ അല്ലാതെ പുറത്തിറങ്ങിയതിന് / സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചതിന് 2,076 മുന്നറിയിപ്പുകളും എട്ട് പിഴയും ജനങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ദുബായ് പോലീസ് പറഞ്ഞു.

error: Content is protected !!