ഇന്ത്യ കേരളം

മേഘാലയയില്‍ കോവിഡ് 19 ബാധിച്ച ഡോക്ടര്‍ മരിച്ചു

മേഘാലയയില്‍ കോവിഡ് 19 ബാധിച്ച ഡോക്ടര്‍ മരിച്ചു.പുലര്‍ച്ച രണ്ട് മണിയോടെ 69കാരനായ ഡോക്ടര്‍ മരിച്ച വിവരം ആരോഗ്യമന്ത്രി എ.എല്‍ ഹെക പുറത്തുവിട്ടു.മേഘാലയയില്‍ ഇതുവരെ സ്ഥിരീകരിച്ച ആകെ ഒറ്റ കേസ് ഇതാണ്

തിങ്കളാഴ്ച്ചയോടെയാണ് ഷില്ലോങിലെ ബെഥനി ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത് .എന്നാൽ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ബുധനാഴ്ച്ച പുലര്‍ച്ചയോടെ മരണവും സംഭവിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് എവിടെ നിന്നുമാണ് രോഗ ബാധയേറ്റത് എന്നകാര്യത്തിൽ വ്യക്തതയില്ല

error: Content is protected !!